Hot Posts

6/recent/ticker-posts

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും




തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. ഇനിയുള്ള നാളുകൾ നാടിനും നാ​ഗരത്തിനും ഒരുപോലെ ആഘോഷത്തി​ന്റെ ദിനങ്ങളാണ്. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും മറ്റ് എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. 


ഏപ്രിൽ 30നാണ് തൃശൂർ പൂരം. രാവിലെ 11.30നും 11. 45നും ഇടയിലാണ് തിരുവമ്പാടിയിൽ കൊടിയേറ്റം. പാറമേക്കാവിൽ ഉച്ചയ്ക്ക് 12ന് ആണ് കൊടിയേറ്റം.


ഏപ്രിൽ 28നാണ് സാമ്പിൾ വെടിക്കെട്ട്. വെടിക്കെട്ട്, കുടമാറ്റം അടക്കമുള്ള പരിപാടികൾ 30നാണ്. ഇത്തവണ ഭിന്ന ശേഷിക്കാരായവർക്ക് പൂരം കാണാൻ പ്രത്യേകം സജ്ജീകരങ്ങൾ ഉണ്ടാകും.ഏപ്രിൽ 30, മേയ് 1 തീയതികളിലായി ഇലഞ്ഞിത്തറ മേളവും പകൽപ്പൂരവും വെടിക്കെട്ടും നടക്കും.




Reactions