Hot Posts

6/recent/ticker-posts

കാര്‍ മതിലില്‍ ഇടിച്ച് അപകടം; മുത്തച്ഛനും പേരക്കുട്ടിയും മരിച്ചു




കോഴിക്കോട്: നിയന്ത്രണം വിട്ട കാർ റോഡരികിലെ മതിലിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ കാർ യാത്രക്കാരായ  മുത്തച്ഛനും പേരക്കുട്ടിയും മരിച്ചു. ബാലുശേരി - കൊയിലാണ്ടി സംസ്ഥാന പാതയിൽ ഉള്ളിയേരിക്കു സമീപമാണ് അപകടം. 


മടവൂർ കടവാട്ട് പറമ്പത്ത് സദാനന്ദൻ (67), മകന്റെ മകൻ ധൻജിത്ത് (7) എന്നിവരാണ് മരിച്ചത്. അഞ്ചു പേർക്ക് പരുക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






Reactions