Hot Posts

6/recent/ticker-posts

ളാലം ജം​ഗ്ഷനിലെ പന്തലിൽ അപകട സാധ്യത മുന്നറിപ്പ് ബോർഡ് സ്ഥാപിച്ച് യുഡിഎഫ്!




സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ പരിപാടികൾക്കായി പാലായിൽ നിർമ്മിച്ച പന്തലിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് യുഡിഎഫ്. 


യുഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ വാർഷികം ആഘോഷിയ്ക്കാൻ പി ഡബ്ല്യു ഡി അനുമതിയില്ലാതെ ദിവസങ്ങളായി റോഡ് കയ്യേറി പന്തൽ സ്ഥാപിച്ചിരിക്കുന്നതിനാൽ യാത്രക്കാർ സൂക്ഷിക്കുക, അപകട സാധ്യത മേഖലയാണ് എന്നിങ്ങനെയാണ് ഫ്ലെക്സിൽ ഉള്ളത്.


 അപകടം സംഭവിച്ചാൽ നഷ്ടം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും മാത്രമായിരിക്കും എന്നും മുന്നറിയിപ്പിൽ പറയുന്നു.




പാലാ ളാലം പാലം ജം​ഗ്ഷന് സമീപമാണ് റോഡരികിൽ പന്തലിട്ടിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധവും വ്യാപകമാണ്. ബിജെപിയും നടപടിയെ വിമർശിച്ച് രം​ഗത്തുണ്ട്.

Reactions