കാവുംകണ്ടം: കാവുംകണ്ടം മാതാവിന്റെ കുരിശുപള്ളിയിൽ മെയ് 1 മുതൽ മാതാവിന്റെ വണക്കമാസം ആരംഭിക്കും. എല്ലാ ദിവസവും വൈകുന്നേരം 6ന് ജപമാല പ്രാർത്ഥന, വണക്കമാസ പ്രാർത്ഥന, ലദീഞ്ഞ് വികാരി ഫാ. സ്കറിയ വേകത്താനം തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകും.
യൗസേപ്പിതാവിന്റെ തിരുനാൾ മെയ് 1 തിങ്കളാഴ്ച
തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ മെയ് 1 തിങ്കളാഴ്ച. രാവിലെ 6:30 ന് വിശുദ്ധ കുർബാന, വിശുദ്ധ യൗസേപ്പിതാവിനോടുള്ള ജപം, സമാപനാശിർവാദം. വികാരി ഫാ. സ്കറിയ വേകത്താനം, ഫാ. ജോസഫ് ഫെലിക്സ് ചിറപ്പുറത്തേൽ തുടങ്ങിയവർ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും.





