Hot Posts

6/recent/ticker-posts

കോട്ടയം കലക്ടറേറ്റിന് ഐഎസ്ഒ അംഗീകാരം; പ്രഖ്യാപനം നാളെ




സംസ്ഥാനത്ത് ഐഎസ്ഒ അംഗീകാരം ലഭിക്കുന്ന ആദ്യ കലക്ടറേറ്റായി കോട്ടയം. ഐഎസ്ഒ 9001: 2015 സർട്ടിഫിക്കേഷനാണു ലഭിച്ചത്. പൊതുജനങ്ങൾക്കു സേവനങ്ങൾ സമയബന്ധിതമായും ഗുണനിലവാരത്തോടെയും ലഭ്യമാക്കിയതിനും അടിസ്ഥാനസൗകര്യ മികവിനുമാണ് അംഗീകാരം ലഭിച്ചതെന്നു കലക്ടർ പി.കെ.ജയശ്രീ പറഞ്ഞു.


രേഖകളുടെ ഡിജിറ്റൽ പരിപാലനം, അപേക്ഷകളിലും പരാതികളിലും സമയബന്ധിതമായ തീർപ്പാക്കൽ, പൊതുജനങ്ങൾക്ക് അടിസ്ഥാനസൗകര്യം ഒരുക്കൽ, ജീവനക്കാരുടെ വിവരങ്ങളും ഹാജരും പ്രദർശിപ്പിക്കൽ, ജീവനക്കാർക്കുള്ള തുടർച്ചയായ പരിശീലനം തുടങ്ങിയവയ്ക്കായി ഓഫിസ് സംവിധാനം നവീകരിച്ചിരുന്നു. 


ഐഎസ്ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപനം നാളെ രാവിലെ കലക്ടറേറ്റിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.രാജൻ നിർവഹിക്കും. ഓഫിസ് ഫൈൻഡർ ആപ്ലിക്കേഷന്റെ പ്രകാശനം മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും.








Reactions