Hot Posts

6/recent/ticker-posts

ദോശയുടെ കൂടെ വെറൈറ്റി ചമ്മന്തി




ദോശയുടെ കൂടെ സാധാരണ ഉള്ള തേങ്ങാ ചമ്മന്തി കൂടാതെ വെറൈറ്റിയായി നല്ല സൂപ്പർ ടേസ്റ്റിലൊരു ഉള്ളി ചമ്മന്തി തയാറാക്കിയാലോ. എങ്ങിനെയെന്ന് നോക്കാം.



ചേരുവകൾ

ചെറിയ ഉള്ളി - 10 എണ്ണം
കറിവേപ്പില - 2 തണ്ട്
വെളുത്തുള്ളി - 2   അല്ലി
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
മുളകുപൊടി - 2 ടേബിൾസ്പൂൺ
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
തേങ്ങ ചിരവിയത് - 1 കപ്പ്‌
ഉപ്പ് - പാകത്തിന്



തയാറാക്കുന്ന വിധം

ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി എല്ലാ ചേരുവകളും നന്നായി വഴറ്റിയ ശേഷം ചൂടാറിയാൽ അരച്ചെടുക്കാം. നല്ല രുചിയുള്ള ചമ്മന്തി തയാർ.




Reactions