Hot Posts

6/recent/ticker-posts

പങ്കാളികളുടെ ദൃശ്യങ്ങള്‍ കൈമാറുന്ന ആപ്പില്‍ യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍




യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സെക്‌സ് ചാറ്റ് ആപ്പില്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. കടങ്ങോട് മണ്ടംപറമ്പ് കളത്തുവീട്ടില്‍ സെബി (33)യെയാണ് എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്. 


പകര്‍ത്തിയ ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്തശേഷം ആപ്പില്‍ ചാറ്റ് ചെയ്യാനും യുവതിയെ പ്രേരിപ്പിച്ചിരുന്നു.


പോലീസ് അന്വേഷണത്തില്‍ പ്രതിയുടെ ഫോണില്‍ നിന്ന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പങ്കാളികളുടെ നഗ്‌നദൃശ്യങ്ങള്‍ പരസ്പരം കൈമാറുന്ന ആപ്പാണിതെന്ന് കണ്ടെത്തിയിട്ടുണ്ട്. 




എ.സി.പി. ടി.എസ്. സിനോജിന്റെ നിര്‍ദേശപ്രകാരം എരുമപ്പെട്ടി എസ്.ഐ. ടി.സി. അനുരാജ്, സി. ശ്രീകുമാര്‍, കെ.എസ്. ഓമന, എ.വി. സജീവന്‍, കെ.എ. ഷാജി എന്നിവരുടെ സംഘമാണ് അന്വേഷണം നടത്തിയത്.

Reactions