Hot Posts

6/recent/ticker-posts

ഒബ്സർവേഷൻ ഹോമിൽ പതിനേഴുകാരൻ തൂങ്ങി മരിച്ച നിലയിൽ


പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പൂജപ്പുരയിലെ ഒബ്സർവേഷൻ ഹോമിൽ പതിനേഴുകാരൻ തൂങ്ങി മരിച്ച നിലയിൽ. ട്രെയിനിലെ മോഷണത്തിന് പിടിക്കപ്പെട്ട് ഒബ്സർവേഷൻ ഹോമിലെത്തിയ കാട്ടാക്കട കള്ളിക്കാട് സ്വദേശിയാണ് മരിച്ചത്.


വൈകിട്ട് കുട്ടികളെ റൂമിൽ നിന്ന് പുറത്തിറക്കുന്ന സമയത്ത് വാതിൽ തുറന്ന് നോക്കിയപ്പോൾ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെന്നാണ് ജീവനക്കാർ പൊലീസിനെ അറിയിച്ചിരിക്കുന്നത്. 


തോർത്ത് ഉപയോഗിച്ചാണ് കുരുക്കിട്ടിരുന്നത്. ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പൂജപ്പുര പൊലീസ് അന്വേഷണം തുടങ്ങി.




Reactions