Hot Posts

6/recent/ticker-posts

ഡോ. വന്ദനയുടെ സംസ്കാരം നാളെ; പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി




കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. രാത്രിയോടെ മൃതദ്ദേഹം കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തിയ്ക്കും. സംസ്കാരം നാളെ 12 മണിയോടെ വീട്ടുവളപ്പിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. 


ബിസിനസുകാരനായ മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. കോട്ടയം കടുത്തുരുത്തിയ്ക്കടുത്ത് മുട്ടുചിറ പട്ടാളമുക്കിലാണ് വന്ദനയുടെ വീട്. വന്ദനയുടെ മരണത്തിന്റെ ആഘാതത്തിലാണ് നാട്.



അസീസിയ മെഡിക്കൽ കോളേജിലാണ് വന്ദന എംബിബിഎസ് പൂർത്തിയാക്കിയത്. 




Reactions