മുണ്ടക്കയം: കൂട്ടിക്കല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വൈകീട്ട് ഒ.പിയിലേക്ക് ഡോക്ടറെയും ഫാര്മസിസ്റ്റിനെയും നിയമിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അറിയിച്ചു.
ഉച്ചക്ക് ശേഷം 1.30 മുതല്‍ വൈകീട്ട് ആറ് വരെ ഡോക്ടറുടെയും ഫാര്‍മസിസ്റ്റിന്റെയും സേവനം ലഭ്യമാകും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ മേഖലയില്‍ 2023-24 വര്‍ഷം 2.36 കോടിയുടെ പദ്ധതിയാണ് ആവിഷ്കരിച്ചത്.
എരുമേലി, മുണ്ടക്കയം, കൂട്ടിക്കല്‍ ആശുപത്രികളിലാണ് സേവനങ്ങള്‍ ലഭ്യമാകുന്നത്. മുണ്ടക്കയം സി.എച്ച്.സി എക്സ്റേ പ്ലാന്റ്, പാലിയേറ്റിവ് കെയറിന്റെ പുതിയ ബ്ലോക്ക് കെട്ടിടം, ഡിസ്പ്ലേ ടോക്കൺ സംവിധാനം, എല്‍.സി.ഡി പ്രൊജക്ടര്‍, പബ്ലിക് അഡ്രസിങ് സിസ്റ്റം, ഡയാലിസിസ് യൂനിറ്റ് ഉള്‍പ്പെടെ 1.49 കോടിയുടെ പദ്ധതികളാണ് ഈ വര്‍ഷം നടപ്പാക്കുന്നത്.





