മെൻസ്ട്രൽ കപ്പ്: ഇനിയും സംശയങ്ങൾ ബാക്കിയോ..വായിക്കൂ




മെന്‍സ്ട്രല്‍ കപ്പ് ഉപയോ​ഗം വ്യാപകമായിട്ട് കാലം കുറേ ആയെങ്കിലും ഇവയുടെ ഉപയോ​ഗത്തെക്കുറിച്ച് പലവിധ സംശയങ്ങളുള്ളവർ നിരവധിയാണ്. ആര്‍ത്തവകാലം എളുപ്പമാക്കാനുള്ള വിദ്യകളില്‍ ഒന്നാണ് മെന്‍സ്ട്രല്‍ കപ്പ്. 


സാധാരണ  ഉപയോഗിയ്ക്കുന്ന പാഡുകള്‍ പോരാ എന്നുള്ളതു കൊണ്ടു തന്നെ ഇപ്പോള്‍ കുറച്ചു കൂടി സൗകര്യപ്രദമായി രീതിയില്‍ ഉപയോഗിയ്ക്കാന്‍ സാധിയ്ക്കു ഒന്നാണിത്. സുരക്ഷിതമായ ഒന്നു തന്നെയാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ എന്നതാണ്. 



മാസമുറ സമയത്ത് ഗര്‍ഭാശയ മുഖം അഥവാ സെര്‍വിക്‌സിന് തൊട്ടു താഴേയായാണ് ഇതു വയ്ക്കുക. ഇത് ആര്‍ത്തവ രക്തം പുറത്തേയ്ക്കു വരാതെ ഉള്ളില്‍ വച്ചു തന്നെ ശേഖരിയ്ക്കും.




ഇതിനാല്‍ തന്നെ, ഈ സമയത്തെ ഈര്‍പ്പം, രക്തത്തിന്റെ നനവു കൊണ്ടുണ്ടാകുന്ന അസ്വസ്ഥത എന്നിവ ഉണ്ടാകുകയുമില്ല. മറ്റുള്ളവ രക്തം വലിച്ചെടുക്കുമ്പോള്‍ ഇത് രക്തം ശേഖരിയ്ക്കുന്നു.

കഴുകി വൃത്തിയാക്കി ഉപയോഗിയ്ക്കുവാന്‍ പറ്റുന്ന തരത്തിലുള്ളതാണ് കപ്പ്. സാനിറ്ററി നാപ്കിന്‍ പോലുള്ള ചിലവുണ്ടാകുന്നുമില്ല. ഒരു കപ്പു വാങ്ങിയാല്‍ 10 വര്‍ഷം വരെ ഉപയോഗിയ്ക്കാന്‍ സാധിയ്ക്കും.16 വയസു മുതല്‍ ഉളളവര്‍ക്ക് ഇത് ഉപയോഗിയ്ക്കാം.

സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കിയതിനു ശേഷം വീണ്ടും ഉപയോഗിക്കാം. ചൂടുവെള്ളത്തില്‍ തിളപ്പിച്ച് അണുവിമുക്തി ഉറപ്പ് വരുത്തുകയുമാവാം.ഇവ ഉയോഗിയ്ക്കുമ്പോള്‍ സാനിറ്റഡി പാഡുകള്‍ ഉപയോഗിയ്ക്കുന്നതിനേക്കാള്‍ പണ ലാഭവും പ്രകൃതിയ്ക്ക് അനുയോജ്യവുമെന്നതാണ് ഒരു ഗുണം.

രാത്രിയില്‍ പാഡിനേക്കാള്‍ എന്തുകൊണ്ടും അനുയോജ്യം മെന്‍സ്ട്രല്‍ കപ്പാണ്. ഇത് ഇടയ്ക്കിടെ മാറ്റേണ്ടതില്ലെന്നതാണ് ഗുണം. ആര്‍ത്തവം ഉറക്കപ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്ന് ചുരുക്കം.

Reactions