തിരുവനന്തപുരം: ജൽ ജീവൻ മിഷൻ പദ്ധതിയുടെ ആശയങ്ങൾ ജനങ്ങളിലെത്തിക്കാൻ ഇംപ്ലിമെന്റിങ്ങ് സപ്പോർട്ട് ഏജൻസികൾക്ക് സാധിച്ചിട്ടുള്ളതായും പദ്ധതിയുടെ നിർവ്വഹണാനന്തര ഘട്ടത്തിലും ഐ.എസ്.എകളുടെ മഹത്തായ സേവനം അനിവാര്യമാണന്നും കേരള ജല അതോറിറ്റി മാനേജിങ്ങ് ഡയറക്ടറും ജലനിധിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്ന ജൽ ജീവൻ മിഷൻ ഡയറക്ടർ എസ് വെങ്കിടേ ശപതി IAS അഭിപ്രായപ്പെട്ടു.
കേന്ദ്ര ഷിപ്പിങ്ങ് ആന്റ് ഏവിഗേഷൻ ഡയറക്ടർ സ്ഥാനത്തേക്ക് സ്ഥലം മാറി പോകുന്ന മിഷൻ ഡയറക്ടർക്ക് ഐ.എസ്.എ പ്ലാറ്റ്ഫോo തിരുവനന്തപുരത്ത് വാട്ടർ അതോറിറ്റി ഹാളിൽ സംഘടിപ്പിച്ച യാത്രയയപ്പു സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഐ.എസ്.എ പ്ലാറ്റ്ഫോം സംസ്ഥാന വൈസ് ചെയർമാൻ ഡാന്റീസ് കൂനാനിക്കൽ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് ചെയർമാൻ റഷീദ് പറമ്പൻ മെമന്റോ നൽകുകയും ഡോ.ശശി നടയ്ക്കൽ പൊന്നാട അണിയിക്കുകയും ചെയ്തു. ജനറൽ സെക്രട്ടറി ആന്റണികുന്നത്ത്, സെക്രട്ടറി എൽ പങ്കജാക്ഷൻ തുടങ്ങിയവർ പ്രസംഗിച്ചു.





