Hot Posts

6/recent/ticker-posts

പാലാ നഗരസഭയിൽ നിറവ് 2023 വാർഷികാഘോഷ പരിപാടി നടത്തി




പാലാ നഗരസഭയുടെയും വയോമിത്രം പദ്ധതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വയോമിത്രം10-മത് വാർഷിക ആഘോഷ പരിപാടി നിറവ്- 2023 നഗരസഭ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്നു.


മാണി സി കാപ്പൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ അധ്യക്ഷത വഹിച്ചു. പാലാ ഡിവൈഎസ്പി എ.ജെ തോമസ് മുഖ്യാതിഥിയായിരുന്നു. 


മുനിസിപ്പൽ കൗൺസിലർ അഡ്വ. ബിനു പുള്ളിക്കകണ്ടം യോഗത്തിന് സ്വാഗതം പറഞ്ഞു. കൗൺസിലറുമാരായ പ്രൊഫ.സതീശ് ചൊള്ളാനി, ജിമ്മി ജോസഫ്, മായാ രാഹുൽ, സിജി ടോണി, ഷീബാ ജിയോ , മരിയാ സദനം ഡയറക്ടർ സന്തോഷ്, വയോമിത്രം ജില്ലാ കോഡിനേറ്റർ ജോജിമോൻ, ചിന്നമ്മ ടീച്ചർ, മെഡിക്കൽ ഓഫീസർ ഡോ. ഗോവിന്ദ് ആർ, നഗരസഭാ സെക്രട്ടറി ജൂഗി മരിയ ടോം എന്നിവർ ആശംസകൾ അറിയിച്ചു. വയോമിത്രം കോഡിനേറ്റർ ഗീതു രാജ്  യോഗത്തിന് നന്ദിയും അർപ്പിച്ചു.




Reactions