Hot Posts

6/recent/ticker-posts

സംസ്ഥാനത്ത് പരക്കെ മഴ മുന്നറിയിപ്പ്; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്




സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ രൂപമെടുക്കുന്ന ചക്രവാതച്ചുഴി 48 മണിക്കൂർ കഴിഞ്ഞ് ന്യൂനമർദമായേക്കും. അതിന്റെ സ്വാധീനത്തിൽ കേരളത്തിലും തമിഴ്നാട്ടിലും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.


അതേസമയം, വരും മണിക്കൂറുകളിൽ കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.




Reactions