പരിപാവനമായ ശബരിമലയിൽ സ്ത്രീകളെ കയറ്റി വിശ്വസത്തെ തകർക്കാൻ മുൻകൈയെടുത്ത സിപിഎം ഇപ്പോൾ കക്കുകളി നാടകം കണ്ട് ആസ്വദിക്കുകയാണെന്നും കേരള സ്റ്റോറി സിനിമയ്ക്ക് അനുമതി നൽകിയിരിക്കുന്നത് നിരീശ്വരവാദികൾ കേരളം ഭരിക്കുന്നതിനാലാണെന്നും സജി ആരോപിച്ചു.
ന്യൂനപക്ഷ സംരക്ഷകർ എന്ന് പറഞ്ഞ് എൽഡിഎഫിൽ ചേക്കേറി അധികാരത്തിന്റെ ഭാഗമായിരിക്കുന്ന ജോസ് കെ.മാണിയും കൂട്ടരും വിവാദ നാടകവും, സിനിമയും നിരോധിക്കാൻ നിവേദനം നൽകുകയല്ല വേണ്ടതെന്നും, നിരോധിക്കാൻ തീരുമാനിക്കുകയാണ് വേണ്ടതെന്നും സജി ആവശ്യപ്പെട്ടു.





