Hot Posts

6/recent/ticker-posts

യുവജന കൺവൻഷൻ വിവാ ക്രിസ്റ്റോറേ ഉദ്ഘാടനം ചെയ്തു




എസ് എം വൈ എം ചെമ്മലമറ്റം യൂണിറ്റ് സംഘടിപ്പിക്കുന്ന യുവജന കൺവൻഷൻ വിവാ ക്രിസ്റ്റോറേ രൂപതാ ഡയറ്ക്ടർ ഫാദർ മാണി കൊഴുപ്പൻകുറ്റി ഉദ്ഘാടനം ചെയ്തു. വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, ഫാദർ തോമസ് കട്ടിപ്പറമ്പിൽ, രൂപതാ പ്രസിഡന്റ് തോമസ് ബാബു, ടോണി കവിയിൽ, സെഞ്ചു ജേക്കബ്, ജോസ് ചാൾസ് കാരയ്ക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. 


രണ്ട് ദിവസം നീണ്ടു നിൽക്കുന്ന യുവജന കൺവൻഷൻ ഞായറാഴ്ച സമാപിക്കും. ഇടവകയിലെ നാല്പത് വയസ്സിൽ താഴെയുള്ള യുവതി യുവാക്കൾ കൺവൻഷനിൽ പങ്കെടുക്കുന്നുണ്ട്. 


വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ്സുകൾ, ചർച്ചാ ക്ലാസ്സുകൾ എന്നിവ നടത്തും.




Reactions