Hot Posts

6/recent/ticker-posts

വാഗമൺ റോഡിൽ വീണ്ടും അപകടം. കാർ തിട്ടയിലിടിച്ച് മറിഞ്ഞു


ഈരാറ്റുപേട്ട വാഗമൺ റോഡിൽ വീണ്ടും അപകടം. കാർ തിട്ടയിലിടിച്ച് മറിഞ്ഞു. തീക്കോയി കല്ലത്താണ് വാഗമണിൽ നിന്ന് തീക്കോയി ഭാഗത്തേക്ക് വരികയായിരുന്ന ഫോർഡ് എൻഡവർ കാർ നിയന്ത്രണം വിട്ട് തിട്ടയിൽ ഇടിച്ച് മറിഞ്ഞത്. 


കോട്ടയം സ്വദേശികളായ മൂന്ന് പേരാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും സാരമായ പരിക്കേറ്റിട്ടില്ല.
രാവിലെ കാർ അപകടത്തിൽ പെട്ടതിന് കഷ്ടിച്ച് ഒരു കിലോമീറ്റർ മാറിയാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്.







Reactions