Hot Posts

6/recent/ticker-posts

സഹോദരങ്ങള്‍ക്കൊപ്പം ചേര്‍ന്ന് യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തി




കാന്‍പുർ:  സഹോദരങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി പൊലീസ് കസ്റ്റഡിയില്‍. സഹോദരങ്ങളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയപ്പോള്‍ അരങ്ങേറിയത് അതിനാടകീയ രംഗങ്ങളാണ്. 

സഹോദരങ്ങളുടെ അറസ്റ്റ് തടഞ്ഞ് യുവതി വെള്ളടാങ്കിനു മുകളില്‍ കയറിനിന്ന് പ്രതിഷേധിച്ചു.



ഉത്തർപ്രദേശ് കാൻപുരിലെ ഗോവിന്ദ്പുരിലാണ് സംഭവം. ഭര്‍ത്താവ് ഷക്കീലിനെ കാണാനില്ലെന്ന് യുവതി ഏപ്രില്‍ 30നാണ് ഗോവിന്ദ്പുർ പൊലീസിൽ പരാതി നൽകിയത്. അന്വേഷണം തുടങ്ങിയ പൊലീസ് ഷക്കീലിന്റെ ബൈക്ക് പാണ്ടു നദിയില്‍നിന്ന് കണ്ടെടുത്തു. പിന്നാലെ ഫത്തേപുരില്‍നിന്ന് മൃതദേഹവും കണ്ടെത്തി.




തുടര്‍ന്ന് നടത്തിയ പരിശോധനയിൽ യുവാവിന്റെ ഭാര്യാസഹോദരന്‍ സംശയനിഴലിലായി. പൊലീസ് ഇയാളെ പിടികൂടാനെത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതിയും സഹോദരങ്ങളും ചേര്‍ന്ന് ഷക്കീലിനെ കൊലപ്പെടുത്തുകയായിരുന്നു.


ഷക്കീലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് യുവതി തന്നെയാണെന്ന് പൊലീസ് പറഞ്ഞു. ശേഷം സഹോദരങ്ങളുടെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നു. അറസ്റ്റ് ചെയ്യാന്‍ പൊലീസെത്തിയപ്പോള്‍ നടന്ന അതിനാടകീയ രംഗങ്ങള്‍ക്കൊടുവില്‍ യുവതി കുറ്റം സമ്മതിച്ചു. പിന്നാലെ ഇവരെയും  കസ്റ്റഡിയില്‍ എടുത്തു.





Reactions