Hot Posts

6/recent/ticker-posts

ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിൽ രക്തദാന ബോധവൽക്കരണ സെമിനാർ




ചേർപ്പുങ്കൽ: ചേർപ്പുങ്കൽ ഹോളി ക്രോസ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  സ്കൂൾ ഹാളിൽ രക്തദാന ബോധവൽക്കരണ സെമിനാർ നടത്തി. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം ക്ലാസ് നയിച്ചു.


പ്രിൻസിപ്പൽ ഫാദർ സോമി മാത്യു കുറ്റ്യാനിക്കൽ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ.സിന്ധു റാണി, പിജെ സീനിയർ അസിസ്റ്റന്റ് ആന്റോ ജോർജ്, എൻഎസ്എസ് ലീഡേഴ്സ് അക്ഷയ ശ്രീകുമാർ, സ്കറിയ മാത്യു, ആര്യ അനന്തൻ  എന്നിവർ പ്രസംഗിച്ചു.














Reactions