Hot Posts

6/recent/ticker-posts

അറബിക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ന്യൂനമർദം തീവ്രമായി





തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക് ദിശയിൽ സഞ്ചരിച്ച്  മധ്യ-കിഴക്കൻ അറബിക്കടലിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് കാലവർഷത്തിനു മുന്നോടിയായുള്ള മഴ സജീവമായി. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. 


കടൽ പ്രക്ഷുബ്ധമാകാൻ ഇടയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.











Reactions