Hot Posts

6/recent/ticker-posts

തീക്കോയി മാർമല അരുവിയിൽ ഒഴുക്കിൽപ്പെട്ട് മരണം




തീക്കോയി മാർമ്മല അരുവിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു. ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സും മറ്റുള്ളവരും തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെടുത്തത്. ബാം​ഗ്ലൂരിൽ നിന്നും വാ​ഗമണ്ണിന് പോകാനെത്തിയ സംഘത്തിൽപ്പെട്ട യുവാവാണ് മുങ്ങിമരിച്ചത്. 





ബാംഗ്ലൂർ ബിറ്റിഎം ലേ ഔട്ട് 844 ൽ അഷ്ലേഷ് (19) ആണ് മരിച്ചത്. ബാംഗ്ലൂർ പിഇസ് കോളജ് വിദ്യാർത്ഥികളാണ് അഷ്ലേഷും ഒപ്പമുണ്ടായിരുന്നവരും  5 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. 






വാ​ഗമൺ സന്ദർശിച്ച ശേഷം തിരികെ പോകുംവഴിയാണ് സംഘം മാർമല അരുവിയിൽ എത്തിയത്. മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.







Reactions