Hot Posts

6/recent/ticker-posts

'ഇതുവരെ ആരും വന്നില്ല'; ഉടമയെക്കാത്ത് പാലാ പൊലീസ് സ്റ്റേഷനിൽ നായ്ക്കുട്ടി...




പാലാ ടൗണിൽ അലഞ്ഞുതിരിഞ്ഞ നിലയിൽ കണ്ടെത്തിയ നായ്ക്കുട്ടിയെ രണ്ട് ചെറുപ്പക്കാരാണ് പാലാ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ബീ​ഗിൾ ഇനത്തിൽപ്പെട്ട നായ്ക്കുട്ടിയാണിത്. 

പാലാ പൊലീസ് ഇത് സംബന്ധിച്ച് ചിത്രം സഹിതം അറിയിപ്പ് കൊടുത്തെങ്കിലും ഉടമ എത്തിയില്ല. വിപണിയിയിൽ നല്ല വിലയുള്ള ബീ​ഗിൾ ബുദ്ധിയിലും സ്നേഹ പ്രകടനത്തിലും മുന്നിൽ നിൽക്കുന്ന നായകളാണ്. 



രണ്ട് ദിവസത്തിനുള്ളിൽ ഉടമസ്ഥൻ എത്തിയില്ലെങ്കിൽ പൊലീസിന്റെ ശ്വാന വിഭാ​ഗത്തിലേയ്ക്ക് നായയെ കൈമാറാനാണ് തീരുമാനം. ഉടമസ്ഥർക്ക് പാലാ പൊലീസുമായി 04822212334 എന്ന നമ്പറിൽ ബന്ധപ്പെടാം.





Reactions