Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ട ബസ് സ്റ്റാൻഡ് കവാടത്തിൽ സിപിഐഎം പ്രതിഷേധം


ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ കോൺക്രീറ്റ് അടർന്നു വീണ സാഹചര്യത്തിൽ ജനങ്ങളുടെ ജീവൻ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബസ് സ്റ്റാൻഡ് കവാടത്തിൽ പ്രതിഷേധ ധർണ നടത്തി. സിപിഐഎം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റിയാണ് വെള്ളിയാഴ്ച രാവിലെ പ്രതിഷേധ പരിപാടി നടത്തിയത്.


വ്യാഴാഴ്ച വൈകുന്നേരമാണ് ഈരാറ്റുപേട്ട ന​ഗരസഭയുടെ സ്വകാര്യ ബസ് സ്റ്റാന്റിന്റെ ഭിത്തി അടർന്നുവീണത്. ഇവിടെ ഉണ്ടായിരുന്ന യാത്രക്കാർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. 


40 വർഷത്തിലധികം പഴക്കമുള്ള ഈ കെട്ടിടം അതീവ അപകടാവസ്ഥയിലാണെന്ന് പലതവണ പലരും മുന്നറിയിപ്പ് നല്കിയതാണ്. ഇതിൽ നിന്ന് മുൻപ് തന്നെ കോൺക്രീറ്റ് പാളികൾ അടർന്ന് യാത്രക്കാരുടെ മേൽ പതിച്ചിട്ടുണ്ട്.



പഴകി ജീർണാവസ്ഥയിലായ ഈ കെട്ടിടം പൊളിച്ച് പണിയുക തന്നെയാണ് വേണ്ടത്, അല്ലെങ്കിൽ ഇനിയും അപകടങ്ങൾ ഉണ്ടായേക്കാം എന്ന് നാട്ടുകാരും യാത്രക്കാരും കച്ചവടക്കാരും പറയുന്നു.






Reactions