Hot Posts

6/recent/ticker-posts

ഹൈഡ്രാ ഫേഷ്യല്‍ ചെയ്തു ചെയ്ത് മുഖം പൊള്ളി; പരാതിയുമായി യുവതി




ഫേഷ്യല്‍ ചെയ്ത സലൂണിനെതിരെ പരാതിയുമായി ഇരുപത്തിമൂന്നുകാരി. മുംബയിലെ അന്ധേരിയിലെ സലൂണില്‍ ഫേഷ്യല്‍ ചെയ്ത ശേഷം മുസലൂണ്‍ ജീവനക്കാര്‍ നിലവാരമില്ലാത്ത ക്രീമുകള്‍ ഉപയോഗിച്ചെന്നും ഫേഷ്യലിന് ശേഷം മുഖത്ത് പൊള്ളിയ പാടുകള്‍ ഉണ്ടായാതായി യുവതി.മുഖത്ത് പൊള്ളലേറ്റതുപോലുള്ള പാടുകളുണ്ടായെന്ന് കാണിച്ച്‌ യുവതി പൊലീസില്‍ പരാതി നല്‍കി.


17,500 രൂപയ്ക്കാണ് യുവതി ഹൈഡ്രാ ഫേഷ്യല്‍ ചെയ്തത്. ഫേഷ്യല്‍ തുടങ്ങിയപ്പോള്‍ തന്നെ ചര്‍മത്തിന് അസ്വസ്ഥത അനുഭവിച്ചതായി ജീവനക്കാരെ അറിയിച്ചെങ്കിലും അവര്‍ അത് കാര്യമായി എടുത്തില്ലെന്ന് യുവതി പറയുന്നു.  


അതേസമയം അലര്‍ജി കാരണമാകാം ഇങ്ങനെ സംഭവിച്ചതെന്നാണ് സലൂണിലെ ജീവനക്കാര്‍ നല്‍കുന്ന പ്രതികരണം. ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നും ഈ പാടുകള്‍ മാറാൻ പ്രയാസമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. സലൂണിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.







Reactions