Hot Posts

6/recent/ticker-posts

സ്കൂൾ ജൈവകൃഷി മത്സരം പദ്ധതി പ്രഖ്യാപന സമ്മേളനം




പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പാലാ രൂപത കോർപ്പറേറ്റ് എജ്യൂക്കേഷൻ ഏജൻസിയുടെ നേതൃത്വത്തിൽ സ്കൂൾ ജൈവകൃഷി മത്സരം 2023-24 സംഘടിപ്പിക്കുന്നു. 


മികച്ച സ്കൂൾ,  പിടിഎ, മികച്ച അദ്ധ്യാപക-വിദ്യാർത്ഥി പുരസ്കാരം എന്നിവയും പദ്ധതിയുടെ ഭാ​ഗമായി ഏർപ്പെടുത്തിയിട്ടുണ്ട്. പദ്ധതി പ്രഖ്യാപന സമ്മേളനം ജൂൺ 23 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2ന് നടക്കും.



പാലാ അ​ഗ്രിമ കർഷക മാർക്കറ്റിലാണ് പരിപാടി. റവ. ഫാ ബർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്യും. റവ. ഫാ തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിക്കും. രൂപതയുടെ എല്ലാ സ്കൂളുകളിൽ നിന്നുമുള്ള അദ്ധ്യാപക പ്രതിനിധികൾ പങ്കെടുക്കും.








Reactions