Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ട കുടുംബാരോ​ഗ്യ കേന്ദ്രം ശുചീകരിച്ചു



ഈരാറ്റുപേട്ട കുടുംബാ​രോ​ഗ്യ കേന്ദ്രം ടീം നന്മക്കൂട്ടത്തിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. പകർച്ചപ്പനി ഉൾപ്പെടെയുള്ള രോ​ഗങ്ങൾ പടർന്നു പിടിയ്ക്കുന്ന സാഹചര്യത്തിൽ ഇവിടം വൃത്തിയാക്കിയത് പൊതുജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യും.



നിത്യേന നൂറു കണക്കിനാളുകളാണ് ഈരാറ്റുപേട്ട കുടുംബാ​രോ​ഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തുന്നത്. ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.




മെഡിക്കൽ ഓഫീസർ ഡോ. രശ്മി, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ  മഹറൂഫ്, ജൂബിന റഹീം, എന്നിവർ മഴക്കാല സാംക്രമിക രോഗങ്ങൾ  പടർന്നു പിടിക്കാതിരിക്കാൻ സ്വീകരിക്കേണ്ട മാർഗ്ഗങ്ങളെ കുറിച്ച്  നിർദ്ദേശങ്ങൾ നൽകി.





Reactions