Hot Posts

6/recent/ticker-posts

കെ സി ബി സി മദ്യ വിരുദ്ധ സമിതി രജത ജൂബിലി ഉദ്ഘാടനം വെള്ളിയാഴ്ച കൊച്ചിയിൽ നടക്കും


കെ സി ബി സി മദ്യ വിരുദ്ധ സമിതി രജത ജൂബിലിയും സംസ്ഥാന വാർഷിക സമ്മേളനവും വെള്ളിയാഴ്ച രാവിലെ 10 ന് പാലാരിവട്ടം പി.ഒ.സി യിൽ നടക്കും.
കെ സി ബി സി പ്രസിഡൻറ് കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ ഉദ്ഘാടനംചെയ്യും.



കെ.സി ബി സി മദ്യ വിരുദ്ധ സമിതി ചെയർമാൻ ബിഷപ്പ് ഡോ.യൂഹാനോൻ മാർ തേയഡോഷ്യാസ് അധ്യക്ഷത വഹിക്കും. ഡോ.മാത്യൂ കുഴൽ നാടൻ എം.എൽ എ. മുഖ്യപ്രഭാഷണം നടത്തും.


അതിരൂപത തലത്തിൽ
മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച മദ്യ വിരുദ്ധസമിതിയുടെ സംസ്ഥാന അവാർഡിന് ഇരിങ്ങാലക്കുട രൂപത, തൃശൂർ അതിരൂപത , മേജർ അതിരൂപത എറണാകുളം - അങ്കമാലി എന്നീ രൂപതകൾ യഥാക്രമം ഒന്നും, രണ്ടും. മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
മികച്ച മദ്യ വിരുദ്ധ പ്രവർത്തകനുള്ള അവാർഡ് വരാപ്പുഴ അതിരൂപതാംഗം
കേരള പോലീസ് റിട്ടേയേർഡ് എ എസ് ഐ കെ.വി ക്ലീറ്റസ് അർഹനായി.






Reactions