Hot Posts

6/recent/ticker-posts

നാലമ്പല തീർത്ഥാടനം: മാണി സി കാപ്പൻ എംഎൽഎയുടെ നേതൃത്വത്തിൽ യോ​ഗം ചേർന്നു




പാലാ: നാലമ്പല തീർത്ഥാടനത്തിൻ്റെ സുഗമമായ നടത്തിപ്പിനു വേണ്ടിയുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതു സംബന്ധിച്ചു പാലായിൽ യോ​ഗം ചേർന്നു. മാണി സി കാപ്പൻ എംഎൽഎയുടെ നിർദ്ദേശപ്രകാരം  ആർഡിഓയുടെ അധ്യക്ഷതയിലാണ്  അവലോകന യോഗം ചേർന്നത്. 


ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോ​ഗത്തിൽ പങ്കെ‌ടുത്തു. നാലമ്പല പാതകളിൽ അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ ഉൾപ്പെടെയുള്ളവ നീക്കം ചെയ്യുന്നതും വന്യമൃ​ഗങ്ങളുടെ ഭീഷണി നിലക്കുന്ന സ്ഥലങ്ങളിൽ അത് ഒഴിവാക്കുന്നത് സംബന്ധിച്ചും യോ​ഗത്തിൽ ചർച്ച ചെയ്തു. 









Reactions