Hot Posts

6/recent/ticker-posts

അറബിക്കടലിൽ ചക്രവാതചുഴി രൂപപ്പെട്ടു; ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത




തിരുവനന്തപുരം തെക്ക് കിഴക്കൻ അറബിക്കടലിൽ ചക്രവാതചുഴി രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് ദിശയിലേക്ക് നീങ്ങുന്ന ന്യൂനമർദം മധ്യ കിഴക്കൻ അറബിക്കടലിനു സമീപമെത്തി തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി/മിന്നൽ/കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ജൂൺ 7 മുതൽ 9 വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 


കേരള തീരത്ത് ഇന്ന് മുതൽ ജൂൺ 7 വരെയും കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ ജൂൺ 9 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.










Reactions