Hot Posts

6/recent/ticker-posts

വായനാദിനാചരണത്തിൽ പുസ്തക തൊട്ടിൽ ഒരുക്കി ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ




കോട്ടയം: വായനാദിനാചരണത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ സ്കൂൾ വരാന്തയിൽ ഒരുക്കിയ പുസ്തക തൊട്ടിൽ ശ്രദ്ധയമായി. വിദ്യാർത്ഥികളുടെ ജന്മദിനം, ഭവനത്തിൽ നടക്കുന്ന മറ്റ് ആഘോഷങ്ങൾ തുടങ്ങിയവയുടെ ഓർമ്മയ്ക്കായി വിദ്യാർത്ഥികൾ പുസ്തകങ്ങൾ പുസ്തക തൊട്ടിലിൽ നിക്ഷേപിക്കും.


സ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികൾ പങ്കാളികളാകുന്ന ഈ പദ്ധതിയിലൂടെ ഒരു വർഷത്തിനുള്ളിൽ വിശാലമായ ലൈബ്രറി ഒരുക്കാനാണ് പദ്ധതി. കൂടാതെ പുസ്തകങ്ങൾ പരസ്പരം കൈമാറ്റവും നടക്കും.




സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഫാദർ തോമസ് കട്ടിപ്പറമ്പിൽ വാർഡ് മെബർ എസി രമേശ് ഹെഡ് മാസ്റ്റർ സാബു മാത്യു എന്നിവർ പ്രസംഗിച്ചു.






Reactions