Hot Posts

6/recent/ticker-posts

പെരിങ്ങാലി- വടക്കൻമേട് റോഡ് ഉദ്ഘാടനം ചെയ്തു



മേലുകാവ്: വടക്കൻമേട് നിവാസികളുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് പണി പൂർത്തിയായ പെരിങ്ങാലി- വടക്കൻമേട് റോഡ് മാണി സി കാപ്പൻ എംഎൽഎ, സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ് റവ. ഫാ വിഎസ് ഫ്രാൻസിസ്, തോമസ് ചാഴികാടൻ എംപി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. 


മാണി സി കാപ്പൻ അനുവദിച്ച 60 ലക്ഷം രൂപയും തോമസ് ചാഴികാട‌ൻ അനുവദിച്ച 7 ലക്ഷം രൂപയും ചേർത്ത് 67 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നിർമാണം പൂർത്തീകരിച്ചത്. 




ഉദ്ഘാടനത്തോടനുബന്ധിച്ച് വടക്കൽമേട് ​ജം​ഗ്ഷനിൽ ചേർന്ന പൊതുയോ​ഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് തോമസ് സി വടക്കേൽ അധ്യക്ഷത വഹിച്ചു.


ത്രിതല പ‍ഞ്ചായത്ത് അം​ഗങ്ങൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.



Reactions