ചെമ്മലമറ്റം: ലോക രക്തദാന ദിനത്തിൽ അപൂർവ രക്തഗ്രൂപ്പായ എ ബി - നെഗറ്റ്യൂവ് ബ്ലഡ് അനേകം പേർക്ക് ദാനം ചെയ്ത റിക്സൺ വാഴയ്ക്കാപാറയ്ക്ക് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിന്റെ ആദരവ്. സ്കൂൾ ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ ഫാദർ തോമസ് കട്ടിപ്പറമ്പിൽ പൊന്നടയണിയിച്ച് ആദരിച്ചു.
ഹെഡ് മാസ്റ്റർ സാബു മാത്യു അധ്യക്ഷത വഹിച്ചു. രക്തദാനത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും റിക്സ്ൺ വാഴയ്ക്കാപാറ മുഖ്യപ്രഭാക്ഷണം നടത്തി. സ്കൂളിൽ പ്രവർത്തിക്കുന്ന റെഡ് ക്രാസിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ജോബി തെക്കേൽ, ജിജി ജോസഫ്, സിനു ജോസഫ്, ഷെറിൻ ബേബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.







