Hot Posts

6/recent/ticker-posts

പാലാ ന​ഗരസഭയിൽ സൗജന്യ വൃക്ഷത്തൈ വിതരണോത്ഘാടനം





ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പാലാ ന​ഗരസഭയിൽ സൗജന്യ വൃക്ഷത്തൈ വിതരണ ഉദ്ഘാടനം നടന്നു. ന​ഗരസഭാ ചെയർപേഴ്സൺ ജോസിൻ ബിനോ ഉദ്ഘാടനം നിർവഹിച്ചു. 


ന​ഗരസഭ പരിധിയിലെ മുഴുവൻ വീടുകളിലും വൃക്ഷത്തൈ വിതരണം ചെയ്യുമെന്ന് ജോസിൻ ബിനോ അറിയിച്ചു. ആരോ​ഗ്യ സ്റ്റാൻഡിം​ഗ് കമ്മിറ്റി ചെയർമാൻ ഷാജു വി തുരുത്തൻ, കൗൺസിലർമാരായ അഡ്വ. ബിനു പുളിക്കക്കണ്ടം, ജോസ് എടേട്ട്, ന​ഗരസഭ ഉദ്യോ​ഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.













Reactions