Hot Posts

6/recent/ticker-posts

വായനാ മത്സരം നടത്തി




രാമപുരം: മാർ ആഗസ്തീനോസ് കോളേജ് റീഡേഴ്സ്  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനാമത്സരം നടത്തി. മലയാളം, ഹിന്ദി, ഇംഗ്ളീഷ് എന്നീ ഭാഷകളിൽ വിദ്യാർത്ഥികൾക്കായ് നടത്തിയ വായന മത്സരം  പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് ഉദ്‌ഘാടനം ചെയ്തു. 


ഇംഗ്ളീഷ് ഭാഷയിൽ ഏലീശ്വാ റ്റിന മാർട്ടിൻ, ഹിന്ദി ഭാഷയിൽ റസാനാ റഷീദ്, ഏലീശ്വാ റ്റിന മാർട്ടിൻ എന്നിവരും മലയാളം ഭാഷയിൽ ദേവി  വർഷയും ഒന്നാം സമ്മാനം കരസ്ഥമാക്കി. 


സ്റ്റാഫ് കോർഡിനേറ്റർമാരായ  ക്രിസ്റ്റി  റോസ് ജോസഫ്, ഷിൻസ്  സെബാസ്റ്റ്യൻ,സുബിൻ ജോസ്, ബെറ്റ്സി  സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.







Reactions