ബവ്‍റിജസ് കോർപറേഷന്റെ കട്ടപ്പനയിലുള്ള ഔട്‍ലെറ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഇന്നലെ രാത്രി 9 മണിക്ക് നടന്ന പരിശോധനയിൽ 85,000ത്തോളം രൂപ അനധികൃതമായി കണ്ടെത്തി. ഈ ഷോപ്പിലെ ജീവനക്കാരനായ അനീഷിന്റെ സ്കൂട്ടറിൽനിന്നുമാണ് 85,000ത്തോളം രൂപ കണ്ടെത്തിയത്.
കൂടാതെ ഈ ഷോപ്പിലെ ഷോപ്പിങ് ചാർജായ ജയേഷ് അനധികൃതമായി ഒരു ജീവനക്കാരനെ ഈ ഷോപ്പിൽ നിയമിച്ചിരിക്കുന്നതായും അനധികൃത മദ്യ കച്ചവടത്തിനായും പണപ്പിരിവിനായും ഇയാളെ ഉപയോഗിച്ചു വരുന്നതായും കണ്ടെത്തി.
കോട്ടയം വിജിലൻസ് എസ്പി വി.ജി.വിനോദ് കുമാറിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇടുക്കി വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ കിരൺ, എഎസ്ഐമാരായ ബേസിൽ, ഷിബു. എസ്, സിപിഒമാരായ അഭിലാഷ്, റഷീദ്, സന്ദീപ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.







