Hot Posts

6/recent/ticker-posts

വിമോചന സമരം; അങ്കമാലി വെടിവയ്പിന് ജൂൺ 13 ന് 64 വർഷം




അങ്കമാലി: 64 വർഷങ്ങൾക്കുമുമ്പ് കേരളം കണ്ട ഒരു ജനകീയ പ്രക്ഷോഭത്തിന്റെ അഗ്നിയിൽ സെൽ ഭരണ പോലീസുകാരുടെ വെടിയുണ്ടയേറ്റ് മരിച്ചു വീണവരുടെ ഓർമകൾ അയവിറക്കുന്ന ദിനമാണ് ജൂൺ 13. സഭയ്ക്കും സമുദായത്തിനും സമൂഹത്തിനും വേണ്ടി ജീവൻ ഹോമിച്ചവരുടെ പേരുകൾ സ്മരിക്കുന്ന ദിനം.



കാലടി മാടശേരി ദേവസി, കൈപ്പട്ടൂർ കോച്ചാപ്പിള്ളി പാപ്പച്ചൻ, കൊറ്റമത്തു നിന്നുള്ള കോലഞ്ചേരി പൗലോസ്, മുക്കടപ്പള്ളൻ വറീത്, കൊഴുക്കട്ട പുതുശേരി പൗലോ, ചെമ്പിശേരി വറീത്, കുരിപ്പറമ്പൻ വറീത് ഇവരുടെ പേരും വിമോചന സമര ചർച്ചകളും ഇന്നും പച്ചയായി ഓർമ്മിക്കുന്നു.



അങ്കമാലി സെൻറ് ജോർജ് ബസിലീക്ക പള്ളിയിൽ അന്നേ ദിവസം രാവിലെ ഏഴിന് വികാരി ഫാ.ഡോ. ജിമ്മി പൂച്ചക്കാട്ടിന്റെ നേതൃത്വത്തിൽ അങ്കമാലി കല്ലറയിലുള്ള സഹോദരന്മാർക്കായി വിശുദ്ധ കുർബാന അർപ്പിക്കും.  അതിനു ശേഷം വിമോചന സമര രക്തസാക്ഷികളുടെ കല്ലറയിൽ പോയി ഒപ്പീസ് പാടും.


കമ്യൂണിസ്റ്റ് സർക്കാരിന്റെ തെറ്റായ വിദ്യാഭ്യാസ മദ്യനയങ്ങൾക്കും ഭരണകൂട ഭീകരതയ്ക്കുമെതിരേ നടത്തിയ  പ്രതിഷേധ ജനകീയ മുന്നേറ്റമായിരുന്നു വിമോചന സമരം. അങ്കമാലിയിൽ നടന്ന വെടിവയ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. അതിൽ 15 വയസുള്ള കുട്ടിയുമുണ്ടായിരുന്നു.


1959 ജൂൺ 13 നു രാത്രി ഒൻപതിനാണ് അങ്കമാലി ടൗണിൽ പോലീസ് വെടിവയ്പു നടന്നത്.
ഇ എം എസ് സർക്കാരിന്റെ മദ്യനയം ഉൾപ്പെടയുള്ള കാര്യങ്ങൾക്കെതിരെ കേരളത്തിലെമ്പാടും സമരസമിതികൾ രൂപം കൊണ്ടിരുന്നു. കള്ളുഷാപ്പുകൾക്കു മുന്നിൽ ഉപരോധ സമരങ്ങൾ വരെ ഉണ്ടായി.





മറ്റൂർ കള്ളുഷാപ്പ് പിക്കറ്റ് ചെയ്തിരുന്ന കുഞ്ഞപ്പൻ എന്ന 17 വയസുകാരനെ അങ്കമാലി പോലീസ് ക്രൂരമായി മർദ്ദിച്ചതാണ് സമരക്കാരുടെ പ്രതിഷേധത്തിന് കാരണമായത്.ലാത്തിച്ചാർജും തുടർന്ന് 32 ചുറ്റു വെടിയാണ് ഉതിർത്തത്. 5 പേർ സംഭവ സ്ഥലത്തും 2 പേർ ആശുപത്രിയിലും മരിച്ചു. 45 പേർക്ക് പരുക്കേറ്റു.

അന്നത്തെ ഓർമകളുടെ നെഞ്ചിടിപ്പുമായി ആ സമരത്തിൽ സജീവമായി പങ്കെടുത്ത കോൺഗ്രസ് നേതാവും മുനിസിപ്പൽ മുൻ ചെയർമാനുമായ അഡ്വ.ഗർവ്വാസീസ് അരീക്കൽ വന്നെത്തും. അദ്ദേഹം അന്നത്തെ സംഭവ ബഹുലമായ കാര്യങ്ങൾ അനുസ്മരിക്കും.

Reactions