Hot Posts

6/recent/ticker-posts

ആരോഗ്യത്തിന് യോഗാ ഗുണപ്രദം: മാണി സി കാപ്പൻ എം എൽ എ




പാലാ: ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗ ഗുണം ചെയ്യുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. സെൻ്റ് ജോസഫ്സ് എഞ്ചിനീയറിംഗ് കോളജിൽ സംഘടിപ്പിച്ച അന്താരാഷ്ട്രാ യോഗാ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ. 


ആധുനിക ജീവിതത്തിൽ സന്തുലിതാവസ്ഥ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം യോഗ എടുത്തുകാണിക്കുന്നു. ശാരീരികവും മാനസികവും ആത്മീയവുമായ ഐക്യം പ്രോത്സാഹിപ്പിക്കാൻ യോഗാ വഴി സാധിക്കുമെന്നും എം എൽ എ പറഞ്ഞു. കോളജ് മാനേജർ ഫാ.മാത്യു കോരംകുഴ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ വി പി ദേവസ്യാ, പ്രൊഫ ഇഗ്നേഷ്യസ് കോര, ഡോ മഞ്ജു ജോർജ്, സുരേഷ് കെ എന്നിവർ പ്രസംഗിച്ചു. 





യോഗാ തെറാപ്പിസ്റ്റ് ഡോ പി സി ഹരികൃഷ്ണൻ യോഗ പരിശീലനം നൽകി. കരൂർ റൂറൽ ഡെവലപ്മെൻ്റ് സൊസൈറ്റി, 17 കെ എൻ സി സി ബറ്റാലിയൻ, എൻ എസ് എസ് യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് യോഗാ ദിനാചരണം സംഘടിപ്പിച്ചത്.







Reactions