അന്താരാഷ്ട യോഗാ ദിനവും ലോക സംഗീത ദിനവും ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ ആചരിച്ചു. ഹെഡ് മാസ്റ്റർ സാബു മാത്യു, സ്കൂൾ അസിറ്റന്റ് മാനേജർ ഫാദർ തോമസ് കട്ടിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
കായിക അധ്യാപിക ജെസി എം ജോർജ്, സംഗീത അധ്യാപകൻ ഫ്രാൻസിസ് ജോസഫ് എന്നിവർ നേതൃത്വം നല്കി. സ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വരും ദിവസങ്ങളിൽ യോഗാ ക്ലാസ്സുകൾ നടത്തും.







