Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി ലയൺസ് ക്ലബ്


ഈരാറ്റുപേട്ട: ലയൺസ് ക്ലബ്സ് ഇൻറർനാഷണലിൻ്റെ 2023 - 24 വർഷത്തിലെ പ്രധാന പ്രോജക്ടുകളിൽ ഒന്നായ 'വിഷൻ കെയർ' പ്രോജക്ടിൻ്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് ചെമ്മലമറ്റം സെൻട്രൻ്റെയും ന്യൂ വിഷൻ കണ്ണാശുപത്രിയുടെയും നേതൃത്വത്തിൽ ഈരാറ്റുപേട്ട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.  



സ്കൂൾ പ്രിൻസിപ്പൽ ഷൈജു ടി എസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പരിപാടിയുടെ ഉദ്ഘാടനം ലയൺസ് ഡിസ്ട്രിക്ട് 318 B യുടെ ചീഫ് പ്രോജക്ട്  കോർഡിനേറ്റർ സിബി പ്ലാത്തോട്ടം നിർവഹിച്ചു. 



ക്ലബ് പ്രസിഡൻ്റ് പി.സി ജോസഫ് പുറത്തെയിൽ, കുരിയാച്ചൻ തൂങ്കുഴി, സജി പൊങ്ങൻപാറ എന്നിവർ പ്രസംഗിച്ചു. ന്യൂ വിഷൻ ഐ ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം പരിശോധനകൾ നടത്തി.



Reactions