Hot Posts

6/recent/ticker-posts

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത


തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്കു സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.



അടുത്ത രണ്ട് ദിവസം ഒഡിഷ വഴി പടിഞ്ഞാറ്, വടക്കു പടിഞ്ഞാറ് ദിശയിലാകും ന്യൂനമർദം സഞ്ചരിക്കുകയെന്നും അറിയിപ്പിൽ പറയുന്നു. 


വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു:


20-07-2023: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് 
21-07-2023: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് 
22-07-2023: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് 
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.



Reactions