കോട്ടയം: കോട്ടയം ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന സ്റ്റുഡൻസ് ട്രാവൽ ഫെസിലിറ്റി കമ്മറ്റിയോഗത്തിൽ കെ.എസ്.സി (എം) നെ പ്രതിനിധീകരിച്ച് കെ.എസ്.സി (എം) കോട്ടയം ജില്ലാ പ്രസിഡന്റ് ആദർശ് മാളിയേക്കൽ, ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ക്രിസ്റ്റോം കല്ലറക്കൽ എന്നിവർ പങ്കെടുത്തു.
പ്രൈവറ്റ് ബസുകളിൽ ഉള്ള അതെ കൺസഷൻ നിരക്കിൽ കെഎസ്ആർടിസിയിലും കൺസഷൻ അനുവധിക്കുക, വിദ്യാർത്ഥികൾക്ക് വേണ്ടി മാത്രമായി സ്റ്റുഡന്റ്സ് ബസ് സർവീസ് ആരംഭിക്കുക, 25 വയസ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് നിലവിൽ കൺസഷൻ ലഭിക്കില്ല എന്ന തീരുമാനം പിൻവലിക്കുക,
വിദ്യാർത്ഥി യാത്രാ കൺസഷൻ എത്ര രൂപയാണെന്ന് ബസ്സുകളിൽ പ്രദർശിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ കമ്മറ്റിക്കു മുന്നിൽ കെ.എസ്.സി (എം) ന്റെതായി അവതരിപ്പിച്ചു.







