Hot Posts

6/recent/ticker-posts

ഗ്രാമീണം മുത്തോലിയുടെ കൃഷിഭവൻ പ്രീമിയം ഔട്ട്ലറ്റ് വിപണനവും ഭാഷ്യസുരക്ഷാ പദ്ധതി ഉദ്‌ഘാടനവും ജൂലൈ 15 ന്


കൃഷിഭവൻ പ്രീമിയം ഔട്ട്ലറ്റ് വിപണനം, ഗ്രാമീണം മുത്തോലി ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, ഭാഷ്യസുരക്ഷാ പദ്ധതി ഉദ്‌ഘാടനം എന്നിവ ജൂലൈ 15 ന് (ശനിയാഴ്ച്ച) രാവിലെ 10 ന് കടപ്പാട്ടൂരിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


പ്രീമിയം ഔട്ട്ലറ്റ് വിപണനത്തിന്റെ ഉദ്‌ഘാടനം മാണി സി കാപ്പൻ എംഎൽഎയും ഭാഷ്യസുരക്ഷാ പദ്ധതിയുടെ ഉദ്‌ഘാടനം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോർജ് കുര്യൻനും FPO യുടെ ഉദ്‌ഘാടനം പാലാ രൂപത വികാർ ജനറൽ റവ.ഡോ. ജോസഫ് മലേപ്പറമ്പിലും നിർവ്വഹിക്കും.


മുത്തോലി ഗ്രാമപഞ്ചായത്ത്‌ മെമ്പറും ഗ്രാമീണം മുത്തോലിയുടെ പ്രസിഡന്റുമായ എൻ.കെ ശശികുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുത്തോലി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് രൺജിത്ത്‌ ജി, ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടക്കൽ, തമിഴ്നാട് ആണ്ടിപ്പെട്ടി കൗൺസിലർ ആർ.രാമൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.


ബാംകോ എം.ഡി പി.കെ രാജൻ, ബാംകോ ഡയറക്ടർ പി.ജെ തോമസ്, മുത്തോലി ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ജയാ രാജു, മുത്തോലി ഗ്രാമപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഫിലോമിന ഫിലിപ്പ്, മുത്തോലി ഗ്രാമപഞ്ചായത്ത്‌ മെമ്പർ ശ്രീജയ എം.പി എന്നിവർ പരിപാടിയിൽ പങ്കെടുക്കും.


ഗ്രാമീണം മുത്തോലിയുടെ ആദ്യ വില്‌പന നടത്തി ഉദ്‌ഘടനം ചെയുന്നത് പോൾസൺ ബേക്കറിയുടേയും ATP യുടേയും എം.ഡി എ.പി ജോസ്, ആദ്യ വില്‌പന സ്വീകരിക്കുന്നത് അഞ്ജലി ഹോട്ടൽ പ്രതിനിധിയായ സുനിൽകുമാർ.പി യുമാണ്.


കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ വിവിധ പദ്ധതികൾ നടപ്പാക്കിയതിലൂടെ മുത്തോലി പഞ്ചായത്തിലും കോട്ടയം ജില്ലയ്ക്കും കാർഷിക മേഖലയിൽ ശക്തമായ മുന്നേറ്റത്തിന് തുടക്കം കുറിക്കുവാൻ ഗ്രാമീണം മുത്തോലിക്കായി എന്ന് എം.കെ ശശികുമാർ, പ്രദീപ് കെ.സി, ഷീബ ജി നായർ, ഉഷാകുമാരി വി.എൻ എന്നിവർ പറഞ്ഞു.

Reactions