Hot Posts

6/recent/ticker-posts

ലയൺസ് ക്ലബ് ഓഫ് പാലാ ടൗൺ ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ് നടത്തി



പാലാ: ലയൺസ് ക്ലബ് ഓഫ് പാലാ ടൗണും, ഗവ. ടെക്‌നിക്കൽ ഹൈസ്കൂൾ മുത്തോലിയും സംയുക്തമായി ലഹരിവിമുക്ത ക്ലാസ് നടത്തി. ഗവൺമെന്റ് ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ലഹരി വിമുക്ത ക്ലാസിന്റെ ഉത്ഘാടനം ടെക്‌നിക്കൽ സ്കൂൾ സുപ്രണ്ട് ജി.ആർ ഷിജു നിർവ്വഹിച്ചു.



യോഗത്തിൽ  അനിൽ പാലക്കൽ അധ്യക്ഷത വഹിച്ചു. ജി.എം.റ്റി കോർഡിനേറ്റർ ഉണ്ണി കുളപ്പുറം, ചീഫ് പ്രോജാക്റ്റ് കോഡിനേറ്റർ സിബി പ്ലാത്തോട്ടം സെക്രട്ടറി, സി.ആർ സനോജ്, കെ ആർ മുരളീധരൻ നായർ,വിജയകുമാർ, എൻ. എം മനോജ്‌, എന്നിവർ സംസാരിച്ചു.  വിമുക്തി മിഷൻ കോട്ടയം കൗൺസിലർ ബെന്നി സെബാസ്റ്റ്യൻ ക്ലാസ് നയിച്ചു.








Reactions