പാലാ: വലവൂര്‍ ട്രിപ്പിള്‍ ഐടിയ്ക്ക് സമീപം യുവതിയുടെ (പ്രീതി) മൃതേദഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ പ്രകാശാണ് ആറാം തീയതി (വ്യാഴാഴ്ച്ച) വീട്ടില്‍ വന്ന് യുവതിയെ കൂട്ടിക്കൊണ്ട് പോയത്.
മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഞായറാഴ്ച്ച വീടിന് ഒരു കീലോമീറ്ററോളം അകലെ റബര്‍തോട്ടത്തില്‍ മൃതദേഹം കണ്ടെത്തിയത്. മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയ്ക്ക് നാലും പന്ത്രണ്ടും വയസുള്ള രണ്ട് മക്കളുണ്ട്.
പ്രകാശിനൊപ്പം പോയ പ്രീതി തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് അമ്മ പാലാ പോലീസില്‍ പരാതി നല്കിയിരുന്നു. പ്രകാശ് ആത്മഹത്യ ചെയ്തതായി കണ്ടെത്തിയതോടെ യുവതിയെ അപായപ്പെടുത്തിയതായി സംശയമുയര്‍ന്നിരുന്നു. ഭാര്യയും രണ്ട് മക്കളുമുള്ള പ്രകാശ് ആത്മഹത്യ ചെയ്തതിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
പാലായില്‍ കാലങ്ങളായി ലോട്ടറി വ്യാപാരം നടത്തുന്ന ഇരുവരും സൗഹൃദത്തിലായിരുന്നതായാണ് പോലീസ് പറയുന്നത്. പ്രകാശ് യുവതിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം.
പ്രകാശിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി സംസ്‌കാരം നടത്തി. യുവതിയുടെ മൃതദേഹം പാലാ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ്. മരണപ്പെട്ട യുവതിയുടെ മൂത്ത കുട്ടി സിഡബ്ല്യുസി സംരക്ഷണത്തിലാണ്.
.jpeg)






