Hot Posts

6/recent/ticker-posts

അമ്പാറനിരപ്പേൽ സെന്റ്.ജോൺസ് എൽ.പി സ്കൂളിൽ വിപുലമായ സ്വാതന്ത്ര്യ ദിന പരിപാടികൾ


അമ്പാറനിരപ്പേൽ: ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയുടെ 76 ആം വാർഷികത്തിലും വിപുലമായ ആഘോഷ പരിപാടികളോടെ അമ്പാറനിരപ്പേൽ സെന്റ്.ജോൺസ് എൽ.പി സ്കൂൾ. സ്വാതന്ത്ര്യത്തിന്റെ മഹത്വം ഉദ്ഘോഷിച്ചുകൊണ്ട് ഒട്ടേറെ ആഘോഷ പരിപാടികൾ ഈ വർഷവും സെന്റ്.ജോൺസ് സ്കൂളിൽ നടത്തപ്പെട്ടു. 



രാവിലെ 8:15 ന് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ആരംഭിച്ചു. സ്കൂൾ മാനേജർ റവ.ഫാ.ജോസഫ് മുണ്ടയ്ക്കൽ പതാക ഉയർത്തൽ നിവഹിച്ചു. സ്കൂൾ ഹെഡ്‌മിസ്ട്രെസ് സി.സാങ്‌റ്റ എഫ്.സി.സി, വാർഡ് മെമ്പർ പ്രിയ ഷിജു എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.



സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷത്തിൽ ഒരുങ്ങിയെത്തിയ കുട്ടികളുടെ ഫാൻസിഡ്രസ്സ് മത്സരവും, സ്വാതന്ത്ര്യദിന കളറിങ്, പോസ്റ്റർ രചന, പ്രസംഗം, ക്വിസ്, ദേശഭക്തിഗാന മത്സരങ്ങളും സ്കൂളിൽ നടത്തപ്പെട്ടു. മധുരപലഹാര വിതരണത്തോടെ പരിപാടികൾ അവസാനിച്ചു.




 


Reactions