Hot Posts

6/recent/ticker-posts

ആദിവാസി- ഗോത്ര വിഭാഗങ്ങളെ സംരക്ഷിക്കേണ്ടത് അയ്യപ്പ സേവാസംഘത്തിന്റെ കടമ: എം. രാജഗോപാലൻ നായർ


നിലക്കൽ - മഞ്ഞതോട്: ശബരിമലയിൽ അയ്യപ്പ സേവാ സംഘവും ദേവസ്വം ബോർഡും ഉണ്ടാകുന്നതിനു മുൻപ് ശബരിമലയിൽ എത്തുന്ന അയ്യപ്പ ഭക്തർക്കുള്ള മുഴുവൻ സേവനങ്ങളും ചെയ്തുകൊണ്ടിരുന്നത് ആദിവാസി ഗോത്ര വിഭാഗങ്ങളായിരുന്നു എന്നും അവരെ സംരക്ഷിക്കേണ്ടത് അയ്യപ്പ സേവാസംഘത്തിന്റെ കടമയാണെന്നും മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റും മുൻ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്‌ ചെയർമാനുമായ അഡ്വ. എം. രാജഗോപാലൻ നായർ പറഞ്ഞു.


അഖില ഭാരത അയ്യപ്പ സേവാസംഘം കേന്ദ്ര കമ്മറ്റിയുടെ നേതൃത്വത്തിൽ 'വനവാസികൾക്ക് ഒരു കൈത്താങ്ങ്' എന്ന പേരിൽ മഞ്ഞതോട് ആദിവാസി കോളനിയിൽ നടത്തിയ ഭക്ഷ്യ ധാന്യങ്ങളുടെയും, ഓണക്കോടിയുടേയും വിതരണോത്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 




റാന്നി- പെരുനാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. എസ്. മോഹനൻ അധ്യക്ഷത വഹിച്ചു. അയ്യപ്പ സേവാ സംഘം ദേശീയ ജനറൽ സെക്രട്ടറി കൊയ്യം ജനാർദ്ദനൻ, പി. നരേന്ദ്രൻ നായർ, അഡ്വ. ആർ. മനോജ്‌ പാലാ, കെ. കൊച്ചുകൃഷ്ണൻ, സുരേഷ് അടിമാലി, തിരുപ്പൂർ ഗോപാലസ്വാമി, കുഞ്ഞുമോൾ ടീച്ചർ, സി.എം സലിമോൻ, പി.എൻ മനോജ്‌ എന്നിവർ പ്രസംഗിച്ചു.




 


Reactions