Hot Posts

6/recent/ticker-posts

തിരുപ്പതിയിൽ ആറു വയസ്സുകാരിയെ പുലി കൊന്നു

Representative image


പുലിയുടെ ആക്രമണത്തിൽ പെൺകുട്ടി കൊല്ലപ്പെട്ടു. തിരുപ്പതി ക്ഷേത്രത്തിൽ തീർഥാടനത്തിന് എത്തിയ ആറു വയസ്സുകാരിയായ ലക്ഷിതയാണ് കൊല്ലപ്പെട്ടത്.വെള്ളിയാഴ്ച വൈകിട്ട് അലിപിരി വോക്‌വേയിൽനിന്നാണ് കുട്ടിയെ പുലി കൊണ്ടുപോയത്. ഇന്നു രാവിലെ ക്ഷേത്രത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. 


തിരുപ്പതി ക്ഷേത്രത്തിലെത്തിയ കുട്ടി അലപിരി വോക്‌വേയിൽ മാതാപിതാക്കൾക്കൊപ്പം നടക്കവേയാണ് പുലി ആക്രമിച്ചത്. ലക്ഷിതയെ മാതാപിതാക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കുട്ടിയെ പുലി കാട്ടിലേക്ക് കടിച്ചുകൊണ്ട് പോകുകയായിരുന്നു. 



പൊലീസ് എത്തി നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.








 



 
Reactions