Hot Posts

6/recent/ticker-posts

ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ഭർത്താവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ

representative image

കഴിഞ്ഞ ദിവസം ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ഭർത്താവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.തലയോലപ്പറമ്പ് വെള്ളൂർ സ്വദേശി പത്മകുമാർ ആണ് ആത്മഹത്യ ചെയ്തത്. റെയിൽവേ ട്രാക്കിലാണ് പത്മകുമാറിന്റെ മൃതദേഹം കണ്ടത്.


ഇയാൾ, ഭാര്യ തുളസിയെ ചൊവ്വാഴ്ചയാണ് വെട്ടിപ്പരുക്കേൽപ്പിച്ചത്. ഈ സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പത്മകുമാറിന്റെ മൃതദേഹം മുളന്തുരുത്തി ഒലിപ്പുറം റെയിൽവേ ട്രാക്കിനു സമീപം കണ്ടെത്തിയത്. 


തുളസി എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ– 1056, 0471–2552056)







 


Reactions