Hot Posts

6/recent/ticker-posts

ഐഎസ്ആർഒ പരീക്ഷാ കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കും


representative image

വിഎസ്എസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി നടന്ന സാഹചര്യത്തിൽ ഐഎസ്ആർഒ പരീക്ഷാ കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കാൻ നടപടികൾ ആരംഭിച്ചു. 


ഹൈടെക് തട്ടിപ്പ് തടയാൻ മാനദണ്ഡങ്ങൾ രൂപീകരിക്കാൻ ആലോചന തുടങ്ങിയതായി അധികൃതർ അറിയിച്ചു. പുതിയ പരീക്ഷകൾ പുതുക്കിയ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ നടത്തും.




വിഎസ്‌എസ്‌സിയുടെ മുൻ പരീക്ഷകളിൽ തട്ടിപ്പ് നടന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായാൽ അതും റദ്ദാക്കും. രാജ്യവ്യാപകമായി വിഎസ്എസ്‌സി നടത്തിയ ടെക്നിഷ്യൻ (ഇലക്ട്രീഷ്യൻ ഗ്രേഡ് ബി) പരീക്ഷയിലായിരുന്നു ക്രമക്കേട്. തുടർന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. 




പട്ടം സെന്റ് മേരീസ് സ്കൂളിൽ പരീക്ഷ എഴുതിയ ഹരിയാന സ്വദേശിയായ സുമിത്തും വഴുതക്കാട് കോട്ടൺഹിൽ സ്കൂളിൽ പരീക്ഷ എഴുതിയ ഹരിയാനക്കാരനായ സുനിത്തുമാണു രഹസ്യവിവരത്തെ തുടർന്ന് പിടിയിലായത്.

 


Reactions