Hot Posts

6/recent/ticker-posts

കടനാട് സെൻറ്.സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ 'ദീപിക നമ്മുടെ ഭാഷാ' പദ്ധതിയുടെ ഉദ്ഘാടനം നടന്നു


കടനാട് സെൻറ്.സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ റവ.ഫാ.അഗസ്റ്റിൻ അരഞ്ഞാണിപുത്തൻപുരയ്ക്കൽ നിർവഹിച്ചു. പ്രസ്തുത സമ്മേളനത്തിൽ ലയൺസ്‌ ക്ലബ് ഡിസ്ട്രിക് പ്രൊജക്റ്റ് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. 



ഡിസ്ട്രിക് പ്രൊജക്റ്റ് ക്ലസ്റ്റർ കോഡിനേറ്റർ ലയൺ.സെബാസ്റ്റ്യൻ കൈപ്പയിൽ സെക്രട്ടറി ലയൺ.ബെന്നി, ലയൺ.റോയി ഫ്രാൻസിസ്, ലയൺ.റോയ് മാത്യു എന്നിവർ ചേർന്ന് സ്കൂൾ ലീഡർമാർക്ക് പത്രത്തിന്റെ കോപ്പികൾ കൈമാറി. 



ഹെഡ്മാസ്റ്റർ സജി തോമസ്സ്, സ്കൂൾ ടീച്ചേഴ്സ്, പിടിഎ പ്രസിഡൻറ് സിബി അഴക്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. ലയൺ മെമ്പർമാരും, അധ്യാപകരും, വിദ്യാർത്ഥികളും ഉൾപ്പടെ 600 ഓളം പേര് പ്രസ്തുത ചടങ്ങിൽ സംബന്ധിച്ചു.




 


Reactions